ഇടുക്കിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവദേവാലയങ്ങൾ രാത്രിയുടെ മറവിൽ സമൂഹ വിരുദ്ധർ എറിഞ്ഞു തകർത്തു. കട്ടപ്പന, പുളിയന്മല, തമിഴ്നാട് അതിർത്തി പ്രദേശമായ കമ്പംമെട്ട് എന്നിവിടങ്ങളിലാണ് ദേവാലയങ്ങൾക്കും കപ്പേളകൾക്കും നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.