തലയ്ക്കും പിള്ളേർക്കും വൻ സ്വീകരണം; ഛോട്ടാ മുംബൈ റീറിലീസിന് തീയറ്റർ ഹൗസ്ഫുൾ

തീയറ്ററിൽ റീറിലീസ് ആഘോഷമാക്കി മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈ. ജൂൺ ആറിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ ഫാൻ ഷോകളും ഹൗസ് ഫുൾ ഷോകളുമായാണ് പ്രദർശിപ്പിച്ചത്.

കവിത തീയറ്ററിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് വെച്ച എക്‌സ്ട്രാ ഷോ നിമിഷനേരം കൊണ്ടാണ് ഹൗസ്ഫുൾ ആയത്. കൂടാതെ സംസ്ഥാനത്തെ പല തിയേറ്ററുകളും ഛോട്ടാ മുംബൈ കൂടുതലായി ചാർട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

പുതുതായി വരുന്ന ഓരോ സ്‌ക്രീനും ഷോകളും അതിവേഗമാണ് ഹൗസ്ഫുൾ ആകുന്നത്. റിലീസ് ആഴ്ചയിൽ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രാക്കേഴ്‌സിന്റെ കണക്ക് കൂട്ടൽ.

നേരത്തെ റീറിലീസായി തിയേറ്ററുകളിലെത്തിയ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എമ്പുരാൻ, തുടരും എന്നീ വമ്പൻ വിജയങ്ങൾക്ക് പിന്നാലെയാണ് റീറിലീസിലും മോഹൻലാൽ തിയേറ്ററുകൾ ഇളക്കി മറിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനത്തിലെത്തുന്ന ഹൃദയപൂർവ്വം ആണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. ഓണത്തിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഒപ്പം വൃഷഭ, കണ്ണപ്പ എന്നീ മറ്റ് ഭാഷാ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

Related Articles

Popular Categories

spot_imgspot_img