ദുരന്ത ഭൂമിയായി മാറിയ വയനാട്ടിൽ കോളറ മരണവും. നൂൽപ്പുഴ സ്വദേശി 30വയസ്സുകാരി വിജിലയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിജില മരിച്ചത്. ചികിത്സയിൽ കഴിയുന്ന 22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.Cholera death in Wayanad: A young woman died of the disease
അതേ സമയം, ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.