ലുലുവിൽ തിരുവോണദിനം അവിസ്മരണീയമാക്കി മുണ്ടക്കെെ ദുരന്തത്തെ അതിജീവിച്ച കുട്ടികൾ

കൊച്ചി : സങ്കടകടൽ താണ്ടിയെത്തിയ കുട്ടികൾക്ക് സന്തോഷത്തിന്റെയും പ്രത്യാശയുടെയും നിമിഷങ്ങൾ സമ്മാനിച്ച് ഇടപ്പള്ളി ലുലുമാൾ. Children who survived the Mundake tragedy made their Thiruvanya day unforgettable at Lulu

ഐഎസ്എൽ
പുതിയ സീസണിൽ താരങ്ങൾക്കൊപ്പം ലൈൻഅപ്പായി ഇറങ്ങി താരങ്ങളായി മാറിയ കുട്ടികൾ, സ്റ്റേഡിയത്തിലെ പരിപാടിക്ക് പിന്നാലെയാണ് ലുലു മാളിലെത്തിയത്.

എംഇഎസ് പ്രവർത്തകർക്കൊപ്പം മാളിലെത്തിയ കുട്ടികളെ ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. അവിസ്മരണീയമായ നിമിഷങ്ങളാണ് തുടർന്ന് കുട്ടികൾക്ക് ലുലു സമ്മാനിച്ചത്.

വെള്ളാർമല, മുണ്ടക്കൈ, മേപ്പാടി സ്കൂളുകളിലെ 37 കുട്ടികളാണ് രക്ഷിതാക്കൾക്കൊപ്പം ലുലുവിലെത്തിയത്. സ്പെഷ്യൽ അതിഥികളായി കുട്ടികൾ ലുലു മാളിലെ എല്ലായിടങ്ങളും കണ്ണുനിറയെ കണ്ടു.

കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ​ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയിലെ അത്ഭുതങ്ങളാണ് പിന്നാലെ കുട്ടികളെ കാത്തിരുന്നത്.

അത്യാധുനിക റൈഡുകളിലും ​ഗെയിമിങ്ങ് സെക്ഷനുകളിലും മണിക്കൂറുകളോളം കുട്ടികൾ ആനന്ദകരമാക്കി. രക്ഷിതാക്കൾക്കൊപ്പം ഷോപ്പിങ്ങിലും കുട്ടികൾ ഭാ​ഗമായി.

ഷോപ്പിങ്ങിനായ 1500 രൂപ വീതം എംഇഎസ് പ്രവർത്തകർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നൽകിയിരുന്നു.

കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പെഷ്യൽ ഡിന്നറും ലുലുവിൽ ഒരുക്കിയിരുന്നു. ഇതിന് പുറമെ ഓണസമ്മാനമായി ആകർഷകമായ ​ഗിഫ്റ്റുകളും നൽകിയാണ് കുട്ടികളെ ലുലു യാത്രയാക്കിയത്.

രാത്രി 12.30 വരെ കുട്ടികൾ ലുലു മാളിൽ ചെലവഴിച്ചു. വലിയ പ്രതിസന്ധിയിൽ നിന്നും മികച്ച ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് മുണ്ടക്കൈയിലെ കുട്ടികൾക്ക് കരുത്തുപകരുന്നതാണ് ലുലുവിലെ സന്ദർശനമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് നന്ദി അറിയിക്കുന്നുവെന്നും എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സക്കീർ ഹുസൈൻ പറഞ്ഞു.

ലുലു മെയിൻ ഏട്രിയത്തിൽ ഒരുക്കിയിരുന്ന കൂറ്റൻ പൂക്കളത്തിന് മുന്നിൽ നിന്ന് ഫോട്ടോയും എ‌ടുത്ത ശേഷമാണ് കുട്ടികൾ വയനാട്ടിലേക്ക് മടങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

Related Articles

Popular Categories

spot_imgspot_img