ശബരിമല തീർഥാടനത്തിന് എന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തി പണപ്പിരിവ് നടത്തിയ സംഘത്തെ നെടുങ്കണ്ടം പോലീസ് ഇടപെട്ട് തിരിച്ചയച്ചു. Children from Tamil Nadu collect money in the name Sabarimala pilgrimage
കമ്പത്തു നിന്നും തീർഥാടനത്തിന് എന്ന പേരിൽ എത്തിയ നാലു കുട്ടികൾ അടങ്ങുന്ന സംഘം നെടുങ്കണ്ടത്ത് വ്യാപകമായി പിരിവെടുത്തിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇവർ നെടുങ്കണ്ടത്ത് തുടരുന്നത് കണ്ട നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും കുട്ടികളോട് തീർഥാടനത്തിന് പോകുന്നില്ലേയെന്ന് തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്.
തുടർന്ന് ഇവരുടെ വീട്ടിൽ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ കുട്ടികൾ തിരികെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ഇതോടെ പണപ്പിരിവ് ലക്ഷ്യമിട്ടാണ് കുട്ടികൾ പ്രദേശത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.