നിലയ്ക്കാത്ത സംഘർഷങ്ങളിൽ പെട്ട് ലോകമെങ്ങും പട്ടിണി കിടക്കുന്ന കുരുന്നുകൾ

യൂറോപ്പിലും പശ്ചിമേഷ്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും വെടിയൊച്ചകൾ നിലയ്ക്കാതെ തുടരുമ്പോൾ ലക്ഷക്കണക്കിന് കുരുന്നുകളാണ് പട്ടിണിയും ദുരിതങ്ങളും നേരിടേണ്ടി വരുന്നത്. ഫലസ്തീനിലെ അഭയാർഥി ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണം ലഭിയ്ക്കാത്തതിനാൽ മുഴുപ്പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് കുരുന്നുകൾ പറയുന്നു. പലരുടേയും മാതാപിതാക്കൾ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു .പച്ചില കഴിച്ചാണ് വിശപ്പടക്കുന്നത് ഒരു റൊട്ടിപോലും കിട്ടാനില്ലെന്ന് ഫലസ്തീനി ബാലിക മറിയം അഹമ്മദ് പറയുന്നു. യുദ്ധത്തെ തുടർന്ന് അനാഥയായി കുഞ്ഞനിയൻ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളതെന്ന് പറഞ്ഞ കുരുന്ന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുന്നു. നവജാഥ ശിശുക്കളുടെ കാര്യവും ഏറെ പ്രതിസന്ധിയിലാണ്. ആവശ്യത്തിന് മരുന്നുകളോ വൈദ്യസഹായത്തിനുള്ള ഉപകരണങ്ങളോ ഇല്ല. ആശുപത്രികൾ അപ്പാടെ ബോംബിട്ട് തകർത്തതോടെ ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുന്നു.

ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നും അഭയാർഥി ക്യാമ്പുകളിൽ വലിയ ദുരിതമാണ് കുട്ടികൾക്ക് നേരിടേണ്ടി വരുന്നത്. ആവശ്യത്തിന് ഭക്ഷണം സന്നദ്ധ സംഘടനകൾ എത്തിച്ചു നൽകുന്നുണ്ടെങ്കിലും പൊരുതേണ്ടത് കാലാവസ്ഥയോടാണ്. കനത്ത മഞ്ഞുവീഴ്ച്ചയിൽ മരംകോച്ചുന്ന തണുപ്പിനെ നേരിടാൻ വേണ്ട സംവിധാനങ്ങളില്ല. താത്കാലിക ഷെൽട്ടറുകളിൽ കഴിയുന്നവർക്ക് തണുപ്പകറ്റാൻ വിറക് ശേഖരിയ്ക്കാൻ പോകാനും ഭയമാണ് വനങ്ങളും കൃഷിഭൂമികളും നിറയെ കുഴിബോംബ് പാകിയിരിക്കുന്നു. തണുപ്പിനെ നേരിടാൻ വഴികളൊന്നുമില്ലാതെ വരുമ്പോൾ പുതച്ചും ചുമച്ചും ടെന്റുകളിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യം അനുദിനം മോശമാകുകയാണ്.

ആഫ്രിക്കൻ രാജ്യമായ വടക്കൻ മൊസാംബിക്കിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് 60,000 കുട്ടികളാണ് പാലായനം ചെയ്തത്. ആവശ്യമായ പാർപ്പിടങ്ങളോ വസ്ത്രങ്ങളോ പോഷകാഹാരമോ ഇല്ലാതെ ഇവർ കഷ്ടപ്പെടുന്നു. യു.എൻ.ഏജൻസികളുടെ സഹായത്തോടെയാണ് ഇന്ന് ശുദ്ധജലവും , ആരോഗ്യ സേവനങ്ങളും ഇവർക്ക് ലഭ്യമാക്കുന്നത്.

Read Also: കൊച്ചിയിൽ മലയാളി നടിയുടെ കയ്യിൽ നിന്നും തട്ടിയത് 37 ലക്ഷം രൂപ; മോഹിപ്പിച്ചത് 130 കോടി രൂപയുടെ വലവിരിച്ച്; പ്രതിയെ കൊൽക്കത്തയിലെത്തി പൊക്കി കേരള പോലീസ്

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തെ തുടർന്നാണ് സംഘർഷമുണ്ടായത് കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ്...

Other news

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...
spot_img

Related Articles

Popular Categories

spot_imgspot_img