രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടും മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. മദ്രസ വിദ്യാഭ്യാസത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. Child Rights Commission wants to abolish Madrasahs in the country
മുസ്ലീം വിദ്യാർഥികള മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടു. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും 11 പേജുള്ള കത്തിൽ ആരോപിക്കുന്നു. മദ്രസകൾക്കുള്ള സംസ്ഥാന സർക്കാർ സഹായങ്ങൾ നിർത്തണമെന്ന് കത്തിലുണ്ട്.
മദ്രസയിൽ പഠിക്കുന്ന മുസ്ലീം ഇതര വിദ്യാർഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണമെന്നും മദ്രസ വിദ്യാർഥികൾക്ക് പൊതു വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു. എന്നാൽ കമ്മീഷന്റെ നിർദേശങ്ങളോട് യോജിക്കാനാകില്ലെന്ന് എൻ.ഡി.എ. സഖ്യ കക്ഷിയായ എൽ.ജെ.പി. നിലപാടെടുത്തു.