web analytics

വീട്ടിൽ ഉണ്ടായിരുന്നത് 3 വയസുള്ള കുട്ടി മാത്രം;സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു; സംഭവം ചാലക്കുടിയിൽ

തൃ​ശൂ​ര്‍: തൃശൂരിൽൽ സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ചാലക്കുടിയിലെ വാടക വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ തിരുന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

അ​ധി​കം ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി​യും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും മൂ​ന്നു വ​യ​സു​ള്ള മൂ​ത്ത കു​ഞ്ഞും താമസിച്ചിരു​ന്ന​ത്.​സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മൂ​ന്ന് വ​യ​സു​ള്ള കുട്ടി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ്ര​സ​വ വേ​ദ​ന വന്നതോ​ടെ യു​വ​തി സ്വ​യം പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റി​യ​തും യു​വ​തി​ തന്നെയാ​ണ്. ഭ​ര്‍​ത്താ​വ് ജോ​ലി​ക്ക് പോ​യ​ സമയത്താ​യി​രു​ന്നു സം​ഭ​വം.

വൈ​കു​ന്നേ​രം​ട് ഭ​ര്‍​ത്താ​വ് തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ഭാ​ര്യ​യെയും കുഞ്ഞിനേയും ആ​ണ് വീ​ട്ടി​ൽ ക​ണ്ട​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​റി​യി​ച്ച​ത് പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആ​ശാ വ​ര്‍​ക്ക​റും സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പിന്നീട്ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് ജീ​വ​നി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് മാ​സം വ​ള​ര്‍​ച്ച എ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​നാ​ണ് യു​വ​തി വീട്ടിൽ ജ​ന്മം ന​ൽ​കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

Related Articles

Popular Categories

spot_imgspot_img