കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപത്തെ ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് പരിശോധന നടത്തി വരികയാണ്.