web analytics

ഇടപ്പള്ളിയിൽ നടന്നത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ല

കുട്ടികള്‍ക്ക് മിഠായി നൽകിയതാണെന്ന് ഒമാൻ സ്വദേശികൾ

ഇടപ്പള്ളിയിൽ നടന്നത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ല

കൊച്ചി: ഇടപ്പള്ളിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ അപ്രതീക്ഷിത വഴിത്തിരിവ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നൽകാൻ ശ്രമിച്ചതാണെന്നും ഒമാൻ സ്വദേശികളായ ദമ്പതികൾ വ്യക്തമാക്കി. ഇതോടെ വീട്ടുകാർ പരാതി പിൻവലിക്കുകയും ചെയ്തു.

ഇടപ്പള്ളി പോണേക്കരയിലാണ് സംഭവം നടന്നത്. അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് കുട്ടികൾ പറഞ്ഞത്.

സംഭവം ഇങ്ങനെ

വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. കുട്ടികളുടെ വീട്ടില്‍ നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ഇവർ ട്യൂഷന് പോകുന്ന വീട് ഉള്ളത്. വൈകീട്ട് ട്യൂഷനു പോകാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.

കുട്ടികൾ ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍ നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടി. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ സംഘം മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തി എന്നായിരുന്നു പരാതി.

തുടർന്ന് കുട്ടികള്‍ ഉറക്കെ കരയുകയായിരുന്നു. ഈ സമയത്ത് തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു.

ഇതോടെ ഇവര്‍ കാറിന്റെ ഡോര്‍ അടച്ചു. ഇവിടെ നിന്നും കുതറിയോടിയ കുട്ടികള്‍ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി എന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

പിന്നാലെ ട്യൂഷന്‍ ടീച്ചറോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം ഉടൻ തന്നെ പോലീസില്‍ അറിയിക്കുകയുമായിരുന്നു.

കൗൺസിലർ വിളിച്ചതനുസരിച്ച് എളമക്കര പൊലീസ് സ്ഥലത്തെത്തി കുട്ടികളിൽ നിന്നു മൊഴിയെടുക്കുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് പരിശോധനയിൽ ആളുകൾ വന്നത് ടാക്സിയിലാണെന്ന് വ്യക്തമായി തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാത്രക്കാരെയും വ്യക്തമായി. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

ഒമാൻ സ്വദേശി, ഭാര്യ, ആറു വയസ്സുള്ള മകൾ എന്നിവരായിരുന്നു കാറിലെ യാത്രക്കാർ. അവർ പൊലീസിനോടും കുട്ടികളുടെ രക്ഷിതാക്കളോടും കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.

മൂത്ത കുട്ടി മിഠായി വാങ്ങിയില്ലെന്നും ഇളയ കുട്ടി വാങ്ങിയെന്നും വാത്സല്യം തോന്നിയപ്പോൾ കൊടുത്തതാണ് എന്നുമായിരുന്നു ഒമാൻ സ്വദേശികൾ പറഞ്ഞത്.

കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞ് സ്ഥലം കാണാനായി കൊച്ചിയിലേക്ക് എത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് തങ്ങളറിയുന്ന ഒരാൾ ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്.

അവിടെ പോയി തിരികെ വരുന്ന വഴിയാണ് കുട്ടികളെ കണ്ടതും മിഠായി നൽകാൻ ശ്രമിച്ചതെന്നും ഇവർ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് തിരികെ പോകാനിരിക്കെയായിരുന്നു അസാധാരണ സംഭവങ്ങൾ നടന്നത്.

Summary: In a twist to the alleged child abduction attempt in Edappally, the Omani couple involved clarified that they were not trying to kidnap the children but were merely offering sweets to girls of their daughter’s age.

spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

Related Articles

Popular Categories

spot_imgspot_img