അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യം മോശമായ അവസ്ഥയിലായിരുന്ന ദീക്ഷിത് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. (Chief priest of Ram temple consecration ceremony dies at 86 due to illness)
ദീക്ഷിതിൻ്റെ വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യ ശ്രീ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ വേർപാട് ആത്മീയ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്‌സിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജനുവരി 22 ന് നടന്ന അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമവിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ ദീക്ഷിത് നിർണായക പങ്കാണ് വഹിച്ചത്. വാരണാസിയിലെ മുതിർന്ന പണ്ഡിതന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ദീക്ഷിത് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ നിന്നുള്ളയാളായിരുന്നു. സംസ്കൃതത്തിൽ അഗ്രഗണ്യനായിരുന്നു ലക്ഷ്മികാന്ത് ദീക്ഷിത്.
Read More: ആളൊഴിഞ്ഞ പറമ്പുകളിൽ നിറയെ ബോംബുകൾ; ഇത്തവണ കണ്ടെത്തിയത് സ്റ്റീൽ ബോംബ്
Read More: തെന്നിന്ത്യൻ താര സുന്ദരി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്ക് വെല്ലുവിളി ആകുമോ ഈ താരം