ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കേരള ഹൗസിലായിരിക്കും കൂടിക്കാഴ്ച. ധനമന്ത്രി നിർമ്മലാ സീതാരാമനൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച നടക്കുന്നത്.
വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ഒപ്പം ഗവര്‍ണറും കേരള ഹൗസിലുണ്ടാകും.
അതേ സമയംനടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാൽ പണമില്ലാത്തതിനാൽ ട്രഷറി കടുത്ത പ്രതിസന്ധിയിലാണ്.
ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് ഇപ്പോൾ നൽകുന്നത്. മറ്റ് ബില്ലുകളൊന്നും മാറാതെയാണ് ട്രഷറിയിൽ നിന്നുള്ള പണം ചെലവഴിക്കൽ.
മാർച്ച് മാസത്തെ ചെലവുകൾക്ക് മാത്രം 30000 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ഇത് നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. പ്രതിസന്ധി മറികടക്കുന്നതിന് യൂണിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് ധനവകുപ്പ് നീക്കം.
വയനാട് പുനരധിവാസത്തിന് അനുവദിച്ച ദീർഘകാല മൂലധന വായ്പയുടെ ചെലവഴിക്കൽ സമയപരിധിയിൽ ഇളവ് തേടിയാണ് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കാണുന്നതെങ്കിലും ഇക്കാര്യങ്ങളും ചർച്ച ചെയ്യും.