ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട് എന്ന് അദ്ദേഹം ആഞ്ഞടിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. (Chief minister pinarayi vijayan against central government)
വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതില്‍ നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് സഹായം നല്‍കി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മള്‍ എന്താ ഇന്ത്യക്ക് പുറത്തുള്ളവര്‍ ആണോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
അതേസമയം ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പിന്തുണച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി സരിനെ ഇപി ജയരാജന് അറിയുക പോലുമില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പുസ്തക വിവാദം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അത് യുഡിഎഫിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരാള്‍ പുസ്തകം എഴുതിയാല്‍ പ്രകാശനത്തിന് അയാള്‍ വേണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്കൂളിലേക്ക് പോകും വഴി കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം തൃശൂർ മാളയിൽ