ഇറച്ചിക്കടയിലെത്തിയ കോഴിയ്ക്ക് നാല് കാൽ!; വാങ്ങാൻ തിരക്ക് കൂട്ടി ജനം, വിൽക്കില്ലെന്ന് കടയുടമകൾ

പാലക്കാട്: ഇറച്ചിക്കടയിൽ വിൽപനക്കായി കൊണ്ടുവന്ന കോഴിയ്ക്ക് നാല് കാൽ കണ്ടെത്തിയത് അത്ഭുതമായി. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. മണ്ണാർക്കാട് സി പി എം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴി എത്തിയത്.

കോഴിയെ കാണാൻ നിരവധിപേരാണ് കടയിലെത്തിയത്. രണ്ടു ദിവസം മുൻപ് കോഴി ഫാമിൽ നിന്നും വിൽപ്പനക്കെത്തിയ കോഴികളിൽ ഒരു കോഴിക്കാണ് നാല് കാലുള്ളത് കടയുടമകളുടെ ശ്രദ്ധയിൽപ്പെട്ടത്. നിരവധിപേർ കോഴിയെ വിൽക്കുന്നുണ്ടോ എന്ന ആവശ്യവുമായി ഇവരെ സമീപിച്ചിരുന്നു.

എന്നാൽ കടയുടമകളായ ഷുക്കൂറും, റിഷാദും കോഴിയെ വിൽക്കുന്നില്ല എന്ന തീരുമാനത്തിലാണ്. നാലുകാലുള്ള കോഴിയെ വളർത്താനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.

549 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്; എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: വയനാട്മുണ്ടക്കൈ പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പിൽ എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവെന്നും 549 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ആവശ്യമുന്നയിച്ചു നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു

പുരുഷനെ മാത്രം പഴിചാരരുതെന്ന് പൊന്നമ്മ ബാബു മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകൻ

'ബംഗാളി ലുക്ക് അടിപൊളി'യെന്ന് ആരാധകൻ മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നസ്ലെൻ. ബാലതാരമായി...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

യുവതി മരിച്ച നിലയിൽ

യുവതി മരിച്ച നിലയിൽ കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img