ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല; എന്നെ കുത്തിയെ എന്നെ കുത്തിയെ എന്ന് പറഞ്ഞു പറ്റിച്ച ഗുണ്ടാ നേതാവിന് ഇത്തവണ കിട്ടിയത് എട്ടിൻ്റെ പണി; നടുറോഡിലിട്ട് തലങ്ങും വിലങ്ങും വെട്ടി; ഛോട്ടാ ഷമീറിനെ ആക്രമിച്ചത് മഴുവും വാളും ഉപയോഗിച്ച്  

ഡമ്മി കത്തി നെഞ്ചില്‍ ഒട്ടിച്ച ശേഷം ചുവന്ന ചായം ശരീരത്തില്‍ ഒഴിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പറ്റിച്ചയാളെ മഴുവും വാളും ഉപയോഗിച്ച്  വെട്ടി.Chhota Shamir was attacked with an ax and a sword 

ഗുണ്ടാ സംഘത്തിന്റെ പകവീട്ടലിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്. വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ക്രിമിനല്‍ കേസില്‍ പ്രതിയായ ഛോട്ടാ ഷമീര്‍ എന്ന് വിളിക്കുന്ന ഷമീര്‍ ഷാക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊടുവാളും മഴുവുമായെത്തിയ സംഘം നടുറോഡിലിട്ട് ഷമീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ജനറല്‍ ആശുപത്രിക്ക് മുന്നിലെ റോഡിലൂടെ സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷമീറിനെ ഒരു സംഘം കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

രണ്ടുപേര്‍ കാറില്‍ നിന്നും പുറത്തിറങ്ങി മഴുവും വാളും ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ശരീരത്തില്‍ പലയിടത്തും തലയിലും നിരവധി വെട്ടേറ്റു. 

സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ ഓടി കയറി രക്ഷപ്പെടാനും ഷമീര്‍ ശ്രമിച്ചു. എന്നാല്‍ പക തീരുംവരെ ആക്രമിച്ച ശേഷമാണ് സംഘം കാറില്‍ കയറി മടങ്ങിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയതല്ലാതെ ആക്രമണം തടയാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദൂരെ മാറിനിന്ന് ആക്രമിക്കരുതെന്ന് വിളിച്ച് പറയുക മാത്രമാണ് ചെയ്തത്.

 ആരേയും ഭയപ്പെടുത്തുന്ന ആക്രമണമാണ് ഉണ്ടായത്. പരിക്കേറ്റ് ഷമീര്‍ ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു.

ഹോട്ടല്‍ മുറിയില്‍ ഒരാളെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസില്‍ ഷമീര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഷോപ്പിങ് കോംപ്ലക്‌സില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച മുന്‍ സുഹൃത്തിനെയാണ് ആക്രമിച്ചത്. 

ഒരു സംഘമായിരുന്ന ഇവര്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞിരുന്നു. ഇതോടെയാണ് പരസ്പരം ആക്രമിക്കുന്ന സ്ഥിതിയെത്തിയത്.

ആക്രമണ നാടകം കളിച്ച് ഷമീര്‍ പോലീസിനെയും പറ്റിച്ചിട്ടുണ്ട്. ഡമ്മി കത്തി നെഞ്ചില്‍ ഒട്ടിച്ച ശേഷം ചുവന്ന ചായം ശരീരത്തില്‍ ഒഴിച്ച് ആക്രമിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

Related Articles

Popular Categories

spot_imgspot_img