ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഗോബെൽ മേഖലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം നടന്നത്. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. (Seven Maoists killed in encounter in Dantewada)
ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.
ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. ജൂൺ 2ന്, ദുർമി ഗ്രാമത്തിലെ മൊബൈൽ ടവർ മാവോവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. മേയ് 25ന് ഇവിടെ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.
യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. സ്ഥലത്ത് നിന്ന് ചില ആയുധങ്ങളും കണ്ടെത്തി. അതിനിടെ വെടിവയ്പ്പില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢില്‍ ഈ വര്‍ഷം മാത്രം 125 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്.
Read More: വരുന്നത് അതിതീവ്ര മഴ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്