ഛത്തീസ്ഗഡ്:ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ബിജാപൂർ ജില്ല വീണ്ടും രക്തക്കളമാവുകയാണ്.
ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വീണ്ടെടുത്തു
ഗംഗലൂർ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ രൂക്ഷ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാസേനാംഗങ്ങൾക്ക് വീരമൃത്യുവും ഏഴ് മാവോയിസ്റ്റ് പ്രവർത്തകർ വധിക്കപ്പെട്ടതുമായ ഭീകരസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാവിലെ ഒമ്പത് മണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗമായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (DRG), സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (STF),
സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്ര (Commando Battalion for Resolute Action) എന്നീ മൂന്ന് വിഭാഗങ്ങളുടെയും സംയുക്ത സേനയാണ് വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്
മാവോയിസ്റ്റ് സാന്നിധ്യം: മേഖലയിൽ തിരച്ചിൽ ശക്തമാക്കി
മാവോയിസ്റ്റുകൾ വനത്തിന്റെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഈ രൂക്ഷ ഏറ്റുമുട്ടൽ നടന്നത്.
ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വലിയ തോതിൽ വെടിവെപ്പുകളാണ് നടന്നതെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.
എറ്റുമുട്ടലിൽ DRG ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡിയും, കോൺസ്റ്റബിൾ ദുകാരു ഗോണ്ടെയും വീരമൃത്യുവരിച്ചവരിൽ ഉൾപ്പെടുന്നു.
മൂന്നാമനായ സേനാംഗത്തിന്റെ തിരിച്ചറിവ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
രണ്ട് DRG ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അവർക്ക് അടിയന്തര ചികിത്സ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
മാവോയിസ്റ്റ് ഭീഷണി ശക്തമായ ഗംഗലൂർ–ബസാഗുഡ മേഖലയിൽ കഴിഞ്ഞ ആഴ്ചകളായി സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു.
സംഭവസ്ഥലത്ത് അധിക സേന വിന്യസിച്ചു; ഓപ്പറേഷൻ തുടരുന്നു
ഈ ഓപ്പറേഷനിൽ ഏഴ് മാവോയിസ്റ്റുകൾക്ക് വീഴ്ച സംഭവിച്ചതോടെ പ്രദേശത്ത് താൽക്കാലിക ശാന്തത ഉണ്ടായെങ്കിലും സംഘർഷസാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് സൂചന.
സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് വനമേഖലയിൽ കൂടി തിരച്ചിൽ തുടരുകയാണ്.
സുരക്ഷാ സേനയുടെ ധീരതയെ സംസ്ഥാന സർക്കാർ അഭിനന്ദിക്കുകയും വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പുനൽകുകയും ചെയ്തു.
English Summary
A major encounter occurred in Bijapur’s Gangloor forest in Chhattisgarh, where three security personnel were martyred and seven Maoists were killed. The gunfight began during a joint search operation by DRG, STF, and COBRA forces.









