ചേർപ്പുങ്കൽ ജലോത്സവം ഒക്ടോബർ 2 ന്
കോട്ടയം: ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചേർപ്പുങ്കൽ ജലോത്സവം ഒക്ടോബർ 2 ന് നടക്കും.
ചേർപ്പുങ്കൽ പാലം കടവിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ജലോത്സവം നടക്കുക.
‘എൻ്റെ നദി – എൻ്റെ ജീവൻ’ എന്ന സന്ദേശവുമായി മീനച്ചിലാർ പുനർജനി കർമ്മ സമിതിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ എ. കെ സി.സി , റസിഡൻ്റ്സ് അസോസിയേഷൻ, സെൻ്റ് തോമസ് കോളജ്, പാലാ, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്,
മീനച്ചിൽ നദീ സംരക്ഷണ സമിതി,പബ്ലിക് ലൈബ്രറി ചേർപ്പുങ്കൽ, തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9 മണി മുതൽ 1 മണി വരെ നദിയിലേയും ചേർപ്പുങ്കൽ പ്രദേശത്തെയും മാലിന്യ ശേഖരണം . “മാലിന്യ മുക്തചേർപ്പുങ്കൽ ” പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി കെ.സദൻ നിർവഹിക്കും.
കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിനു ഇ എം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചേർപ്പുങ്കൽ മാർ ശ്ലീവാ ഫൊറോനാ വികാരി ഫാദർ മാത്യു തെക്കേൽ സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 2 ന് ജലകായിക മത്സരങ്ങൾ വിവിധ ജല വിനോദങ്ങൾ എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിക്കുന്നതാണ്.
ചൂണ്ടയിടീൽ, വല വീശൽ, വിവിധ ടീമുകൾ പങ്കെടുക്കുന്ന പുതുമയാർന്ന “വള്ളം വലി ” മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ കാഷ് അവാർഡുകൾ നൽകും.
ജല വിനോദങ്ങളായ കുട്ടവഞ്ചി , കയാക്, കാനോയി, സർഫ് മോഡ്യൂൾ എന്നിവയിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും കുട്ടികൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
5.30 ന് സമാപന സമ്മേളനം ജില്ലാ ജഡ്ജ് ജോഷി ജോൺ ഉദ്ഘാടനം ചെയ്യുന്നതാണ്.
മീനച്ചിലാർ പുനർജ്ജനി കർമ്മ സമിതി പ്രസിഡൻ്റ് സാബു എബ്രഹാം അധ്യക്ഷത വഹിക്കും.
സെൻ്റ് തോമസ് കോളജ് ബർസാർ ഫാദർ മാത്യു ആലപ്പാട്ടു മേടയിൽ സമ്മാനദാനം നിർവഹിക്കും.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി മീനച്ചിലാർ പുനർജനി കർമ്മ സമിതി സെക്രട്ടറി ഫിലിപ്പ് തോമസ് ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
മത്സരങ്ങളിലും വിനോദങ്ങളിലും പങ്കെടുക്കുവാൻ രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ 94479 10687, 8086994589
Summary: Cherpungal Jalotsavam will be held on October 2nd in conjunction with Gandhi Jayanti celebrations. The Jalotsavam will be held at the Cherpungal Bridge pier from 9 am to 6 pm.









