ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റുന്നത്. സുരക്ഷാ പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടി ആലത്തൂർ സബ് ജയിൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.(Chenthamara will be shifted to Viyyur central jail)
വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കാണ് ചെന്താമരയെ മാറ്റുന്നത്. ജയിൽമാറ്റം സംബന്ധിച്ച ഉത്തരവ് അതീവ സുരക്ഷാ ജയിൽ അധികൃതർക്ക് ലഭിച്ചു. നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 12വരെയാണ് റിമാന്‍ഡ് കാലാവധി.
അതേസമയം തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു ചെന്താമര കോടതിയില്‍ ആവശ്യപ്പെട്ടത്. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിയോട് പറഞ്ഞു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകള്‍ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും പ്രതി അറിയിച്ചു.