]ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി വീണ്ടും വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ പതിയെയാണ് തുടങ്ങിയത്. യശസ്വി ജയ്സ്വാൾ 21 പന്തില്‍ 24, ജോസ് ബട്ലർ 25 പന്തില്‍ 21 എന്നിങ്ങനെ മെല്ലെ സ്കോറുയർത്തി. സഞ്ജു സാംസണ് 19 പന്തിൽ 15 റൺസ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധ്രുവ് ജുറേലും റിയാൻ പരാഗുമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
കരുതലോടെ മറുപടി ബാറ്റിംഗ് തുടങ്ങിയ ചെന്നൈയെ ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും റുതുരാജ് ഗെയ്‌ക്‌വാദ് ക്രീസിലുറച്ചു നിന്നു സംരക്ഷിച്ചു. 41 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന റുതുരാജ് തന്നെയാണ് ചെന്നൈയുടെ വിജയശിൽപ്പി.