ഇതു പോലൊരു ലേലം അടുത്ത കാലത്തൊന്നും കേരളത്തിൽ നടന്നിട്ടുണ്ടാവില്ല; ഒരു കുല ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം, ലേലത്തിൽ പോയത് 5.83 ലക്ഷം രൂപയ്ക്ക്
തൃശൂർ: ഒരു കുല ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം ലേലത്തിൽ പോയത് 5.83 ലക്ഷം രൂപയ്ക്ക്. അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ നടന്ന ലേലത്തിലാണ് ആയിരം രൂപ വില വരുന്ന നേന്ത്രക്കുല റെക്കാഡ് തുകയ്ക്ക് ലേലം ചെയ്തത്.
പള്ളിയിലെ സി.എൽ.സി യൂണിറ്റാണ് നേന്ത്രക്കുല സ്വന്തമാക്കിയത്. കൂട്ട് ലേലമായതിനാൽ എല്ലാവരും ചേർന്ന് വിളിച്ച തുകയാണ് 5.83 ലക്ഷം രൂപ. ഈ തുക മുഴുവൻ പള്ളിക്കു ലഭിക്കും.
കഴിഞ്ഞ ദിവസം പള്ളിയിലെ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന്റെ സമാപനത്തിലാണ് ലേലം നടന്നത്. അയ്യന്തോൾ പുലിക്കളി സംഘം ഉൾപ്പടെ പള്ളിയുടെ വിവിധ കുടുംബ യൂണിറ്റുകളും മറ്റും ലേലത്തിൽ പങ്കാളികളായി.
നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ പള്ളിയുടെ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനാണ് വികാരി ഫാ.വർഗീസ് എടക്കളത്തൂരിന്റെ നേതൃത്വത്തിൽ ലേലം സംഘടിപ്പിച്ചത്.
ഒരു ആട് ലേലത്തിൽ പോയത് 3.11 ലക്ഷം രൂപയ്ക്ക്; കോഴിക്ക് നാലായിരം; എല്ലാം ഒരു കുടുംബത്തെ രക്ഷിക്കാൻ; ഇടുക്കിക്കാർ മാസാണ്
കട്ടപ്പന: കാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ നടത്തിയ ലേലത്തിൽ ആടിനും കോഴിക്കുമെല്ലാം പൊന്നുംവില.
കഴിഞ്ഞ ദിവസം മേലേചിന്നാറിൽ നടത്തിയ ജനകീയ ലേലത്തിലാണ് ആടിനും കോഴിക്കുമെല്ലാം ആരും പ്രതീക്ഷിക്കാത്ത വില ലഭിച്ചത്.
മേലേചിന്നാർ വളയത്ത് ജിൻസ്‌മോന്റെ ചികിത്സക്ക് പണം കണ്ടെത്താനായാണ് ഇക്കഴിഞ്ഞ 23ന് കട്ടപ്പനയിൽ ജനകീയ ലേലം സംഘടിപ്പിച്ചത്. ലേലം വിളിച്ച ആടിന് ലഭിച്ചത് 3.11 ലക്ഷം രൂപയാണ്. ഒരുകോഴിക്ക് നാലായിരം രൂപയും.
23നു രാത്രി 9.30ന് ആരംഭിച്ച ലേലം പുലർച്ചെ നാലുമണി വരെ നീണ്ടു. മാതാപിതാക്കളും ഭാര്യയും മൂന്നു ആൺമക്കളുമടങ്ങുന്നതാണ് നാൽപ്പത്തിരണ്ടുകാരനായ ജിൻസ്‌മോന്റെ കുടുംബം.
പെയ്ന്റിങ് ജോലി ചെയ്ത് മുന്നോട്ടുപോയിരുന്ന ജിൻസ്‌മോന് ഒരുവർഷം മുൻപാണ് കാൻസർ പിടിപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു.
ആഴ്ചയിൽ ഒരുതവണ കീമോതെറാപ്പി ചെയ്താണ് മുന്നോട്ടുപോകുന്നത്. രോഗം ബാധിച്ചതോടെ പെയിന്റിങ് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചാണ് ഇപ്പോൾ കുടുംബം മുന്നോട്ടുപോകുന്നത്.
ഇപ്പോൾ വാഹനം ഓടിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. മജ്ജ മാറ്റിവയ്ക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെലവിനായി 20 ലക്ഷത്തോളം രൂപ കണ്ടെത്തണം.
നിർധന കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയായതിനാൽ ജിൻസ്‌മോൻ സഹായനിധി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമായാണ് ജനകീയ ലേലം നടത്തിയത്. ഇനി 15 ലക്ഷത്തിലധികം രൂപ കൂടി കണ്ടെത്തണം. അതിനായി നെടുങ്കണ്ടത്ത് ഗാനമേള സംഘടിപ്പിച്ചു.
31നു വൈകിട്ട് 5നു പെരിഞ്ചാംകുട്ടി സിറ്റിയിലും ഗാനമേള നടത്തുന്നുണ്ട്. ഇതിനൊപ്പം നാടിന്റെയൊന്നാകെയുള്ള പിന്തുണ കൂടി ലഭിച്ചെങ്കിൽ മാത്രമേ ആവശ്യമായ തുക കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ഫാ. സക്കറിയ കുമ്മണ്ണൂപ്പറമ്പിൽ ചെയർമാനും സജി പേഴത്തുവയലിൽ കൺവീനറും നെടുങ്കണ്ടം പഞ്ചായത്തംഗം രാജേഷ് ജോസഫ് കോഓർഡിനേറ്ററുമായാണ് ചികിത്സാ സഹായനിധി കമ്മിറ്റി പ്രവർത്തിക്കുന്നത്
English Summary :
A Chengalikodan Nendran banana bunch was auctioned for a record ₹5.83 lakh at St. Mary’s Assumption Church, Ayyanthole. The premium banana variety set a new benchmark in Kerala fruit auctions.
chengalikodan-nendran-banana-auction-5-83-lakh
Chengalikodan Nendran banana, banana auction Kerala, 5.83 lakh banana bunch, Ayyanthole church auction, Kerala agriculture news









