web analytics

കെഎസ്ഇബിയുടെ ഇരുട്ടടി; രാത്രി 6-10 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് ചാർജ് കൂടും, അന്തിമ തീരുമാനം ഉടന്‍

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോടിയായി ഭാഗികമായി നിരക്ക് വര്‍ദ്ധനയ്ക്ക് കെഎസ്ഇബി തയ്യാറെടുക്കുന്നു.Charges will increase for electricity usage between 6-10 pm, final decision soon

പകല്‍ സമയത്തേയും രാത്രിയില്‍ പീക്ക് സമയത്തേയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്തുന്നത് ആലോചിക്കുന്നതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് അറിയിച്ചത്.

പകല്‍ സമയത്തെ ഉപയോഗത്തിന് നിരക്ക് കുറച്ച ശേഷം രാത്രിയിലെ പീക്ക് സമയത്തെ ഉപഭോഗത്തിന് നിരക്ക് കൂട്ടുന്ന രീതിയാണ് ആലോചിക്കുന്നത്.

കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആയിക്കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ വ്യത്യസ്ത സമയങ്ങളില്‍ ഉപയോഗിച്ച യൂണിറ്റ് വേര്‍തിരിച്ച് അറിയുന്നതിന് പ്രയാസവും ഉണ്ടാകില്ലെന്നതിനാല്‍ പ്രായോഗികമായി ഭാഗിക നിരക്ക് വര്‍ദ്ധനയ്ക്ക് മറ്റ് സാങ്കേതിക തടസ്സങ്ങളില്ല.

പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പകല്‍ സമയങ്ങളില്‍ ഭൂരിഭാഗം വീടുകളിലും ആളുകളുണ്ടാകില്ല. ഈ സമയം ആളുകള്‍ ഉള്ള വീട്ടില്‍ പോലും വളരെ പരിമിതമായി മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ തന്നെ നിരക്ക് കുറച്ചാലും കെഎസ്ഇബിക്ക് നഷ്ടം വരില്ല.

എന്നാല്‍ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഭൂരിഭാഗം വീടുകളിലും ആളുണ്ടാകുകയും വൈദ്യുതി ഉപയോഗം ഉയര്‍ന്ന അളവിലായിരിക്കുകയും ചെയ്യും.

ഇത് കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധന പരിഗണിക്കുന്നത്. മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധവും ഇതിലൂടെ മറികടക്കാന്‍ കഴിയും.

കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു.

ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആണവ നിലയം സ്ഥാപിക്കുന്നത് പോലുള്ള കാര്യങ്ങള്‍ നയപരമായതിനാല്‍ തന്നെ മുന്നണിക്കുള്ളില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

Related Articles

Popular Categories

spot_imgspot_img