web analytics

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം പ്രഖ്യാപിച്ച് റെയിൽവേ. മണ്‍സൂണ്‍ പ്രമാണിച്ച് ആണ് സമയ മാറ്റം.

ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബിള്‍ ഈ മാസം 15ന് ആണ് നിലവില്‍ വരിക.

മഴക്കാലത്ത് അപകടങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ തന്നെ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 20 വരെയാണ് നിലവിലുണ്ടാകുക.

കേരളത്തില്‍ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരും.

സമയ മാറ്റം ഇങ്ങനെ

എറണാകുളം ജങ്ഷന്‍-പുണെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെല്‍വേലി-ഹാപ്പ, തിരുനെല്‍വേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഇന്ദോര്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള്‍ദീപ് എക്‌സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 14.40-നും (നിലവിലെ സമയം-19.15) എറണാകുളം ജങ്ഷന്‍-അജ്മിര്‍ മരുസാഗര്‍ എക്‌സ്പ്രസ് 18.50-നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ശനിയാഴ്ച) 22.00-നും (നിലവിലെ സമയം-00.50) പുറപ്പെടും എന്നാണ് അറിയിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത അനിവാര്യമാണ് — ഇന്നത്തെ രാശിഫലം ഇന്നത്തെ ദിവസം ചില...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

Related Articles

Popular Categories

spot_imgspot_img