അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യത; ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പത്തനംതിട്ടയില്‍ അതിശക്തമായ മഴ ലഭിക്കും. ജാഗ്രത വേണമെന്ന് നിര്‍ദ്ദേശത്തിൽ പറയുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനും നിർദേശം നൽകി. 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യതയെന്നാണ് വിലയിരുത്തല്‍.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതിജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചു. തമിഴ്‌നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

 

 

Read Also:179 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊച്ചിയിലേക്ക് പറന്ന വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചു; അടിയന്തര ലാന്‍ഡിംഗ് നടത്തി; ഒഴിവായത് വൻ ദുരന്തം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img