തൃശൂർ: ചാലക്കുടിയിൽ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി റിജോ ആൻ്റണിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതി റിജോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്ന് റിജോ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു എന്നും പ്രതി പോലീസിനോട് പറഞ്ഞു.
പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്ന് കവര്‍ന്നത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.