20 മുതൽ വരണ്ട കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്. 16, 17 തീയതികളിൽ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഴ പെയ്തേക്കും. കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും ഈ ദിവസങ്ങളിൽ പകൽ താപനില.

മാന്നാർ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി; വ്യാഴം മുതൽ ഞായർവരെ ഇടിവെട്ട് മഴ; രണ്ടു ജില്ലകളിൽ മഞ്ഞ ജാഗ്രത നിർദേശം
തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി, ഇതിൻ്റെ സ്വാധീനഫലമായി വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നതിനാൽ മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ ചില സ്ഥലങ്ങളിൽ 19 വരെ മഴയ്ക്കു സാധ്യത.