ചാനൽ റേറ്റിംഗുകളിൽ കൃത്രിമം; റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ന്യൂഡൽഹി: ടെലിവിഷൻ ചാനൽ റേറ്റിംഗുകളിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റിപ്പോർട്ട് തേടി.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിലെ (ബാർക്) ഒരു ഉദ്യോഗസ്ഥന് കൈക്കൂലി നൽകി ഒരു മലയാള ടെലിവിഷൻ ചാനൽ റേറ്റിംഗിൽ തിരിമറി നടത്തിയതായി മാദ്ധ്യമ റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് നടപടി.
ഇക്കാര്യം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഡോ. എൽ. മുരുകൻ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് ഡി.ജി.പി.യിൽ നിന്ന് ആവശ്യപ്പെട്ടതായി ലോക്സഭയിൽ കെ. സുധാകരൻ, ഡീൻ കുര്യക്കോസ് എംപിമാരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കണമെന്നും, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും നിർബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനായി കേന്ദ്ര സർക്കാർ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
English Summary
The Union Ministry of Information and Broadcasting has sought a report over allegations of manipulation in television channel ratings. Union Minister Dr. L. Murugan said media reports indicated that a Malayalam TV channel bribed a BARC official to tamper with ratings. The ministry has asked the DGP for a preliminary report on actions taken in the FIR, and reiterated the need for transparency, data confidentiality, and credibility in the TV rating system.
Centre Seeks Report on Alleged TV Rating Manipulation Involving BARC Official
tv rating manipulation, BARC, Information and Broadcasting Ministry, L Murugan, Malayalam TV channel, bribery allegation, FIR, DGP report, Lok Sabha, media regulation, India news









