web analytics

കേന്ദ്രസര്‍ക്കാര്‍ ഫെയിം-2 സബ്‌സിഡി പദ്ധതിക്ക് കടിഞ്ഞാണിട്ടത് തിരിച്ചടി; വൈദ്യുത വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി; തളരുന്ന വില്‍പന, കേരളത്തിലും ക്ഷീണം

വൈദ്യുത വാഹന വിപണിക്ക് കടുത്ത പ്രതിസന്ധി. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പദ്ധതി നിറുത്തലാക്കിയതും ഉപയോക്തൃ താത്പര്യങ്ങളിലുണ്ടായ മാറ്റവുമാണ് തിരിച്ചടിയായത്.

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാക്കുന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് -2 (FAME-II) പദ്ധതി കഴിഞ്ഞ മാര്‍ച്ച് 31ന് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.

2023 മേയില്‍ സംസ്ഥാനത്ത് 7,393 ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞമാസത്തെ വില്‍പന 4,209 എണ്ണം മാത്രം. ഇലക്ട്രിക് കാര്‍ വില്‍പന 964ല്‍ നിന്ന് 744ലേക്കും കുറഞ്ഞു. അതേസമയം, ത്രീവീലര്‍ വില്‍പന 296ല്‍ നിന്ന് 333 എണ്ണമായി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് സംസ്ഥാനത്ത് വില്‍പന കഴിഞ്ഞമാസം അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ 3,427 ഇലക്ട്രിക് ടൂവീലറുകളായിരുന്നു വിറ്റുപോയത്. 240 ഇ-ത്രീവീലറുകളും വിറ്റുപോയി. അതേസമയം, ഇലക്ട്രിക് കാര്‍ വില്‍പന 1,054 എണ്ണമായിരുന്നു.

പരിമിത ആനുകൂല്യങ്ങളോടെ ജൂലൈ വരെ നീളുന്ന ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം പ്രഖ്യാപിച്ചെങ്കിലും വിപണിയില്‍ ചലനമുണ്ടാക്കാനായില്ല. ഏതാനും കമ്പനികളുടെ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേട്ടം.

ഉപയോക്തൃ പരിഗണന ഇലക്ട്രിക്കില്‍ നിന്ന് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് (ഇലക്ട്രിക് മോട്ടോറിനൊപ്പം പെട്രോള്‍/ഡീസല്‍ എന്‍ജിനുള്ള വാഹനം) മാറിയതും പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നിരവധി ഉപയോക്താക്കള്‍ മാറ്റിവച്ചതും വില്‍പനയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞമാസം (മേയ്) ദേശീയതലത്തില്‍ വൈദ്യുത വാഹന വില്‍പന 2023 മേയിലെ 1.58 ലക്ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം ഇടിഞ്ഞ് 1.23 ലക്ഷത്തിലെത്തി. കേരളത്തിലും വൈദ്യുത വാഹന വില്‍പന തളര്‍ച്ചയുടെ ട്രാക്കിലാണെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Read Also:ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല; ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ല; ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും ശശി തരൂർ

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

Related Articles

Popular Categories

spot_imgspot_img