web analytics

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന സ്‌ക്രൈബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ.

പരീക്ഷാ ഉദ്യോഗാർഥികൾ സ്വന്തം സ്‌ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികൾ തന്നെ സ്‌ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ്‌ നീക്കം.

ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയാനാണ് കേന്ദ്രമിതുവഴി ലക്ഷ്യമിടുന്നത്. പരീക്ഷാ ഏജൻസികളോട് സ്‌ക്രൈബുമാരുടെ സംഘത്തെ തയ്യാറാക്കാൻ സാമൂഹികനീതി മന്ത്രാലയം മാർഗരേഖയിൽ നിർദേശം നൽകിയിട്ടുണ്ട്.

അതുവരെ ഉദ്യോഗാർഥികൾക്കു സ്വന്തം സ്‌ക്രൈബിനെ അനുവദിക്കും. യുപിഎസ്‌സി, എസ്എസ്‌സി, എൻടിഎ തുടങ്ങിയ പരീക്ഷാ ഏജൻസികളെല്ലാം പരിശീലനം നേടിയ സ്‌ക്രൈബുമാരെ രണ്ടുവർഷത്തിനുള്ളിൽ തയ്യാറാക്കണം.

മത്സരസ്വഭാവത്തിലുള്ള എല്ലാ എഴുത്തുപരീക്ഷകൾക്കും ഈ നിയന്ത്രണം ബാധകമാകും. സ്‌ക്രൈബിനെ വെക്കാതെ സാങ്കേതികസഹായത്തോടെ സ്വന്തമായി പരീക്ഷയെഴുതാൻ ഭിന്നശേഷി ഉദ്യോഗാർഥികളെ പ്രോത്സാഹിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

ഈ സമീപനം സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വ്യക്തിഗതമായി ക്രമീകരിക്കുന്ന സ്‌ക്രൈബുകൾ പലപ്പോഴും ക്രമക്കേടുകൾ നടത്തുന്നതായും പരീക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.

കൂടാതെ സ്‌ക്രൈബാകുന്നവർ പരീക്ഷയെഴുതാൻ വേണ്ട കുറഞ്ഞയോഗ്യതയ്ക്ക് രണ്ടോ മൂന്നോ വർഷം താഴെയുള്ളവരാകണമെന്നും അതേ പരീക്ഷ എഴുതുന്നവരായിരിക്കരുതെന്നുമുള്ള നിബന്ധനകളും കർശനമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന നിലയിൽ ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾക്ക് ഇനി മുതൽ ജി.എസ്.ടി ഒഴിവാക്കി.

നവരാത്രിയുടെ ആദ്യ ദിനമായ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി പരിഷ്‌കാരമാണ് ജനങ്ങൾക്കിടയിൽ വലിയ ആശ്വാസം നൽകുന്നത്.

ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ 56ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

നിലവിൽ 18 ശതമാനം ജി.എസ്.ടി ബാധകമായിരുന്ന ഇൻഷുറൻസ് സേവനങ്ങൾ ഇനി പൂജ്യ നികുതിയിൽ വരും. ഇതോടെ:

ലൈഫ് ഇൻഷുറൻസ്

യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (ULIP)

എൻഡോവ്മെന്റ് പ്ലാൻ

ആരോഗ്യ ഇൻഷുറൻസ്

എന്നിവയ്ക്കെല്ലാം ജി.എസ്.ടി ഒഴിവാക്കപ്പെടുന്നു. പ്രത്യേകിച്ച് സീനിയർ സിറ്റിസൺസിനുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിരക്ക് ഗണ്യമായി കുറയും.


നിത്യോപയോഗ സാധനങ്ങളിൽ ആശ്വാസം

കൗൺസിലിന്റെ തീരുമാനം സാധാരണ ജനങ്ങളുടെ ചെലവ് കുറയ്ക്കുന്ന രീതിയിലാണ്.

പൂർണ്ണമായും നികുതി ഒഴിവാക്കിയത്:
പാൽ, പനീർ, ചപ്പാത്തി, റൊട്ടി, കടല, റെഡി-ടു-ഈറ്റ് ബ്രെഡുകൾ, പിസ്സ ബ്രെഡ്, ഖക്ര

ജി.എസ്.ടി 5% ആയി നിശ്ചയിച്ചത്:
സോപ്പുകൾ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ഹെയർ ഓയിൽ, സൈക്കിള്‍, വീട്ടുപകരണങ്ങൾ, പാസ്ത, ന്യൂഡിൽസ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ്

മുമ്പ് 5% നികുതി ബാധകമായിരുന്ന ചപ്പാത്തി, റൊട്ടി, പിസ്സ ബ്രെഡ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾക്കും ഇനി പൂജ്യം ജി.എസ്.ടി. ഇതോടെ സാധാരണ കുടുംബങ്ങളുടെ മാസാന്ത ചെലവിൽ ഗണ്യമായ കുറവ് വരുമെന്നാണ് പ്രതീക്ഷ.

Summary: Central Government introduces new regulations for scribes in competitive exams for differently-abled candidates. Instead of candidates choosing their own scribes, exam agencies will now provide them.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

Related Articles

Popular Categories

spot_imgspot_img