എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി. എ ഐ വികസനത്തിന് 3 സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. Center of Excellence for AI Studies is announced in union budjet 2025
ഇതിനായി 500 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചു. മെഡിക്കൽ വിദ്യാഭ്യാസ വ്യാപനത്തിനും പദ്ധതിയുണ്ട്. 10000 കൂടുതൽ മെഡിക്കൽ സീറ്റുകൾ നിലവിൽ വരും.
രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ്. സാമ്പത്തിക വികസനത്തിൽ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു.
വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവർഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നർമല സീതാരാമൻ.