web analytics

സൗജന്യമായി ആട്ടിറച്ചി നൽകിയില്ല; കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ട് ശ്മശാനം ജീവനക്കാരൻ

തേനി: സൗജന്യമായി മട്ടൻ നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു.

തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടക്കു മുമ്പിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മണിയരശൻ എന്നയാളാണ് കട ഉടമ. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ പി സി പെട്ടി സ്വദേശി കുമാർ.

നിലവിൽ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് പറഞ്ഞു.

വിലക്കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുരുന്നു. തിരികെ പോയ ഇയാൾ വീണ്ടും വന്നത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്.

നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മൃതദേഹം കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് വീണ്ടും സംസ്കരിച്ചു.

മൃതദേഹം മാന്തി എടുത്ത കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത്...

Related Articles

Popular Categories

spot_imgspot_img