web analytics

നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ; സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ പിടികൂടി; പിടികൂടിയത് കർണാടകയിൽ നിന്ന്

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ പിടികൂടി. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടകയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഉടൻ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നിന്ന് സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായാണ് വിവരം. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img