സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ആരംഭിക്കും. മാര്‍ച്ച് 18-ന് ആണ് പരീക്ഷ അവസാനിക്കുക. പന്ത്രണ്ടാം ക്ലാസ് 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രില്‍ 4-നും അവസാനിക്കും.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റില്‍ മാത്രമായിരിക്കും നടത്തുകയെന്ന് ബോര്‍ഡ് അറിയിച്ചു. അതേസമയം ആവശ്യമെങ്കില്‍ പരീക്ഷയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. തുടർന്ന് മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും.
12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുന്നത്.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടത്തുക.
പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
മുടിയിൽ എണ്ണ പുരട്ടാത്തതിന് വിദ്യാർത്ഥിനിയുടെ മുടി ബ്ലേഡ് കൊണ്ട് മുറിച്ച് അധ്യാപകൻ; തക്ക ശിക്ഷ കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്
ജാംനഗറിലെ സ്വാമിനാരായൺ ഗുരുകുൽ സ്‌കൂളിൽ നടന്ന ഒരു സംഭവമാണ് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
വിദ്യാർത്ഥിനി മുടിയിൽ എണ്ണ പുരട്ടാത്തതിനെയാണ് സ്‌കൂളിലെ സ്പോർട്സ് അധ്യാപകൻ ഗുരുതരമായ ശിക്ഷയായി കാണിച്ചത്. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ മുടി മുറിച്ച സംഭവമാണ് പുറത്തുവന്നത്.
സംഭവം നടന്നത് എങ്ങനെ:
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ക്ലാസ് സമയത്ത് വിദ്യാർത്ഥിനിയുടെ മുടിയിൽ എണ്ണ പുരട്ടാത്തത് അധ്യാപകന്റെ കണ്ണിൽപ്പെട്ടതോടെ, അദ്ദേഹം ബ്ലേഡ് എടുത്ത് അവളുടെ മുടി മുറിക്കുകയായിരുന്നു.
സംഭവമറിഞ്ഞ മാതാപിതാക്കൾ ഉടൻ പ്രതികരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് പരാതി നൽകി, സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചു.
അധ്യാപകനെതിരെ നടപടിവിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. അന്വേഷണം നടത്തി സംഭവത്തിൽ പങ്കെടുത്ത ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറെ പിരിച്ചുവിട്ടതായി സ്ഥിരീകരിച്ചു.
ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനംസ്കൂൾ മാനേജ്മെന്റിന്റെ നിലപാടിനനുസരിച്ച്, ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂളിന്റെ വിവാദചരിത്രംസ്വാമിനാരായൺ ഗുരുകുൽ സ്കൂൾ മുൻകാലത്തും വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സ്കൂളിലെ കഠിനമായ ശിക്ഷാരീതി ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
വിദ്യാർത്ഥിയുടെ അമ്മയായ അഞ്ജലിബെൻ ഗന്ധ സംഭവത്തെ തുടർന്ന് പ്രതികരിച്ചു. “കുട്ടികൾ പലപ്പോഴും നിസ്സാര കാരണങ്ങൾക്കുപോലും കഠിനമായി ശിക്ഷിക്കപ്പെടുന്നു.
ഒരിക്കൽ ഒരു പുസ്തകം മറന്നുപോയാൽ പോലും കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്ന അവസ്ഥയുണ്ട്. സ്കൂളിന്റെ പേര് കേട്ടാൽ പോലും കുട്ടികൾക്ക് ഭയമാണ്,” എന്ന് അവർ പറഞ്ഞു
Summary: CBSE has announced the exam dates for Class 10 and Class 12 board exams 2026, releasing the timetable five months in advance for better preparation.









