തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി പിതാവ് കെ സി ഉണ്ണി. സിബിഐ പുനരന്വേഷണ റിപ്പോർട്ടിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിച്ചു.(CBI re-investigation report should be rejected; Balabhaskar’s father to the court)
റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആയിരത്തോളം രേഖകളാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്ന് രാമൻ കർത്ത പറഞ്ഞു.
പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി ഉണ്ണിയുടെ അഭിഭാഷകൻ അറിയിച്ചു.