web analytics

സുന്ത്രോണീസോ ശുശ്രൂഷ പൂർത്തിയായി; സ്ഥാനമേറ്റ് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി സ്ഥാനം ഏറ്റ് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ.

സഭയുടെ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്.

കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ) നടന്നത്.

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു കേൾപ്പിച്ചു.

സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ തീർന്നത്. ചടങ്ങില്‍ മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയല്‍ ക്ലീമീസ്, ഹോംസ് ആര്‍ച്ച് ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി, ആലപ്പോ ആര്‍ച്ച് ബിഷപ് മാര്‍ ബൗട്രസ് അല്‍ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങിൽ സഹ കാര്‍മികരായി.

ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായ്ക്ക് വന്‍സ്വീകരണമാണ് യാക്കോബായവിശ്വാസികള്‍ ഒരുക്കിയത്.

ബാവായെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ജനക്കൂട്ടമെത്തി. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍, പട്ടിമറ്റം, പത്താംമൈല്‍ വഴി 3.30നു പുത്തന്‍കുരിശിലെത്തിയ ബാവായെ പാത്രിയര്‍ക്കാ സെന്ററിലേക്കു സ്വീകരിച്ച് ആനയിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ സുഹൃത്തുക്കൾക്കായി എന്തും...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

Related Articles

Popular Categories

spot_imgspot_img