ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനൊപ്പം കാൽമുട്ടിന് വേദനയുണ്ട്. രണ്ട് മാസമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതെന്ന് കൊട്ടാരക്കര മുൻ സിപിഎം എംഎൽഎ പി.ആയിഷ പോറ്റി. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ ഇതെല്ലാം നിഷേധിച്ചാണ് വാർത്താസമ്മേളനം നടത്തിയത്. “ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ ഇങ്ങനെ തുടരുന്നത് ശരിയല്ല. പാർട്ടി എന്നെ അവഗണിച്ചു എന്നൊന്നും പറയുന്നില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ജയിച്ചു. ഞാൻ […]
കൊല്ലം: കെഎസ്ആര്‍ടിസി ബസിന്റെ പിന്നിൽ കാറിടിച്ച് അപകടം. പിന്‍ ഭാഗത്തെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.(Car hit the back of KSRTC bus; accident at kollam) ഓടികൊണ്ടിരിക്കുന്നതിനിടെ കാര്‍ ബസിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിന്റെ നാല് ടയറുകളും ആക്‌സിലുമടക്കം ആണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. […]
ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തകർത്താടി. ആ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീം മാത്രമല്ല, ചില റെക്കോർഡുകളും കൂടിയാണ്. ഫലമോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ കൂറ്റൻ വിജയം. India won the 4th Twenty20 against South Africa by 135 runs ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പ്രദർശനമായി മാറിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 283 റൺസ്. […]
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകി ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റിന് കത്തയച്ചിട്ടുണ്ട്. ( instructions to Sabarimala pilgrims regarding Irumudikettu) പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണമെന്നും […]
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്‌റേതാണ് ഉത്തരവ്.Siddique Kapan’s bail conditions 2022 സെപ്റ്റംബറിൽ ജാമ്യം നൽകിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഹത്റാസിൽ പത്തൊൻപതുകാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി […]
ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് എംബിബിഎസ് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഒഡീഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥികളെയാണ് റാഗിംഗിന്റെ പേരിൽ പുറത്താക്കിയത്. റാഗിങ് വിരുദ്ധ സമിതി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടി. Five MBBS students who ragged junior students were expelled from the hostel എഫ്ഐആർ രജിസ്റ്റർ ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതായി എസ്പി അറിയിച്ചു. വിദ്യാർഥികളുടെ മൊഴിയെടുത്തതായും അദ്ദേഹം പറഞ്ഞു. […]
അമേരിക്കൻ മലയാളിയുടെ പൂട്ടിക്കിടന്ന വീട്ടില്‍ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു കുടുംബം കയ്യേറി താമസിക്കുന്നതായി പരാതി.(House of American Malayali in kochi trespassed) അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വീട് ആർക്കും വാടകയ്ക്ക് നല്കിയിരുന്നില്ലെന്നു അജിത് പറയുന്നു. പരാതി മരട് പൊലീസിനു കൈമാറിയിട്ടുണ്ട്.. എറണാകുളം വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഗെയ്റ്റ് ഉള്‍പ്പെടെ പൂട്ടിയിരുന്നതാണ്. […]
ജമ്മു കശ്മീരിലെ അഖ്നൂറിൽ സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത മൂന്ന് ഭീകരരെ Three terrorists സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായും ഏറ്റുമുട്ടൽ തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ. രാവിലെ ഏഴോടെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരർ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിർത്തത്. ഉടൻതന്നെ സുരക്ഷാ സേന തിരിച്ചടിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യ വരിച്ചു. ഇന്ന് രാവിലെയാണ് സേന ആംബുലൻസിന് നേരെ ഭീകരർ 20 റൗണ്ട് […]
ഇടത് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് സര്‍ക്കാര്‍.100 crores for MLAs എംഎല്‍എമാരായ ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയുമാണ് 100 കോടി നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്. അന്വേഷണം നടത്തിയാല്‍ ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂടി പിറകെ എത്തുമെന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്. അത് കൂടുതല്‍ തലവേദനയാകും എന്ന നിഗമനത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചതെന്നാണ് സൂചന. പ്രതിപക്ഷം […]
കോട്ടയം: പാലാ കടനാട്Pala Kadanad ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി, ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. പാലാ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുന്നു. മരണ കാരണം വ്യക്തമല്ല
© Copyright News4media 2024. Designed and Developed by Horizon Digital