web analytics

അഭിമന്യു കൊലക്കേസ്: പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല; സംഭവം കേസിൽ വിചാരണ തുടങ്ങാനിരിക്കെ

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകളും കാണാതായി. കേസിൽ എറണാകുളം സെൻട്രൽ പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് സെഷൻസ് കോടതിയിൽ നിന്ന് കാണാതായത്. രേഖകൾ നഷ്ടപ്പെട്ട വിവരം ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇവ കണ്ടെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. 2022 ൽ കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, നിരോധനത്തിന് കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.

ജൂലൈ 2നാണ് അഭിമന്യു കൊല്ലപ്പെട്ടത്. മഹാരാജാസ് ക്യാമ്പസിന്ററെ ഉള്ളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെടുമ്പോൾ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. എസ്എഫ്ഐ ബുക്ക് ചെയ്ത മതിലിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്ത് നടത്തുകയും അതിനുമുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്ന് എഴുതുകയും ചെയ്തതാണ് കുറ്റകൃത്യത്തിന് കാരണമായി പറയുന്നത്. ഇത് ചോദ്യം ചെയ്യാൻ എത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പുറത്തുനിന്നും ആയുധങ്ങളുമായി ക്യാമ്പസിൽ എത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Read Also: വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാൻ അവസരമൊരുക്കി ദുബായ് !

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ!

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ! പത്തനംതിട്ട കടമ്പനാട്ടെ...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ...

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ്

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ് കൊച്ചി: കേരളത്തിൽ 2,000...

Related Articles

Popular Categories

spot_imgspot_img