web analytics

ബോർഡിലെഴുതിയത് പകർത്തിയെഴുതാതെ കളിച്ചിരുന്നു; തൃശൂരിൽ യുകെജി വിദ്യാർഥിയ്ക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം, പ്രതി ഒളിവിലെന്ന് പോലീസ്

തൃശ്ശൂർ: യുകെജി വിദ്യാർഥിയെ ചൂരലുകൊണ്ട് ക്രൂരമായി മർദിച്ച് അധ്യാപിക. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചാണ് മർദിച്ചത്. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.(case registered against teacher for allegedly beating ukg student)

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോൾ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാൽ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. മർദനമേറ്റ് അഞ്ചുവയസ്സുകാരന്റെ കാലിൽ നിരവധി മുറിവുകളും പാടുകളും ഉണ്ടായിട്ടുണ്ട്. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദമുണ്ടായതായും ആരോപണമുണ്ട്. വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.

അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്. സെലിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയിൽനിന്ന്‌ സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img