ചെന്നൈ: വീട്ടുജോലിക്കാരിയായ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്. പല്ലാവരം ഡിഎംകെ എംഎൽഎ ആയ കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. മകന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന 18 വയസ്സുകാരിയായ ദളിത് പെൺകുട്ടിയുടെ മകനെതിരെയാണ് നടപടി.
പൊങ്കലിന് അവധി ലഭിച്ചപ്പോൾ കല്ലുറുച്ചിയിലെ സ്വന്തം വീട്ടിലേക്ക് വന്ന സമയത്താണ് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ട ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന ദളിത് പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. നീറ്റ് പരിശീലനത്തിന് പണം കണ്ടെത്താനാണ് ഈ പെൺകുട്ടി കഴിഞ്ഞ ഒരു വർഷമായി കരുണാനിധിയുടെ കുടുംബത്തിൽ വീട്ടുജോലിക്കായി വന്നിരുന്നത്. കരുണാനിധിയുടെ മകനും മരുമകളും നിരന്തരമായി മർദ്ദിക്കുമായിരുന്നു എന്ന് പെൺകുട്ടി വെളിപ്പെടുത്തി. ചെരുപ്പ് കൊണ്ടും ചൂലുകൊണ്ട് എല്ലാം അടിക്കുമായിരുന്നുവെന്നും സിഗരറ്റ് കുത്തി പൊള്ളിക്കുമായിരുന്നു എന്നും പെൺകുട്ടി പോലീസിനു മൊഴി നൽകി.
Read Also: മെസ്സി വരുന്നൂ; മലപ്പുറത്തെ സ്റ്റേഡിയത്തിൽ അർജന്റീന പന്ത് തട്ടും, സ്ഥിരീകരിച്ച് വി അബ്ദുറഹിമാൻ