കോട്ടയം തൂങ്കുഴിപടിയിൽ എരുമേലിയിൽ എം.ഇ.എസ്. കോളേജിന് സമീപം കരോൾ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു ആറ് പേർക്ക് പരിക്കേറ്റു.
മുക്കൂട്ടുതറ സ്വദേശികളായ ജോസ് മാത്യു (34), ജെറിൻ (26), മാത്യു ജോൺ (39), ജോബിൻ (30), ആൽബിൻ (15), വെൺകുറിഞ്ഞി സ്വദേശി എബിസൺ (35) എന്നിവരാണ് അപകടത്തിൽ പെട്ടത്.
മുക്കൂട്ടുതറ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലെ കരോൾ സംഘമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.