web analytics

മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി

മൂന്നാറിൽ നിയന്ത്രണംവിട്ട സഞ്ചാരികളുടെ കാർ പാലത്തിന്റെ തകർന്നു കിടന്ന കൈവരിയിൽ ഇടിച്ചുകയറി. യാത്രക്കാർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെ മൂന്നാർ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്താണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ കാറാണ് വീതി കുറഞ്ഞ പഴയ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്.

അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. കാർ നിയന്ത്രണം വിട്ട് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലുള്ള ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കൈവരിയിൽ തങ്ങിനിന്നതിനാൽ കാർ പുഴയിൽ പതിച്ചില്ല.

മൂന്നാർ ടൗണിനെയും മാട്ടുപ്പട്ടി, ദേവികുളം റോഡുകളെയും ബന്ധിപ്പിക്കുന്ന ഇരുമ്പുകൊണ്ട് നിർമിച്ച പഴപാലം വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

പാലത്തിന്റെ നടുവിൽ വലിയ കുഴി രൂപപ്പെട്ടിട്ട് നാളുകളായെങ്കിലും അറ്റകുറ്റപ്പണി തീർക്കാൻ തയ്യാറായിട്ടില്ല.

പാലത്തിന്റെ കൈവരികൾ പലഭാഗത്തും തകർന്നു കിടക്കുകയാണ്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മുതിരപ്പുഴയാറിൽ പതിക്കാനുള്ള സാധ്യതയേറെയാണ്. ഈ ഭാഗത്ത് സൂചനാ ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

Related Articles

Popular Categories

spot_imgspot_img