കൊച്ചി: ആലുവ പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു.( car hit the scooter carrying the policeman and his family; Daughter died)
അപകടത്തിൽ സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷെബിനും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് അമിത വേഗതയിലെത്തിയ കാർ വന്നിടിക്കുകയായിരുന്നു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി. ബാക്കി മൂന്നുപേരും ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ ഷെബിന്റെ മകൾ ദൂരേയ്ക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കുരുക്ക് മുറുകുന്നു; ബൈജൂസും ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതി