പെരുമ്പാവൂർ: വട്ടക്കാട്ടുപടിയിൽ കാർ ലോറിക്ക് പിന്നിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി ജുനൈദ് (26) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹഫ്ത്ത, മുഷ്റഫ, റമീസ് ,റിയാസ്,ഒരു കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാറിംഗ് മിക്സ്സർ മെഷീനിലും ലോറിയുടെ പിറകിലും ഇടിച്ചാണ് നിന്നത്.മലപ്പുറത്ത് നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികര്‍ .അപകടത്തിൽ കാർ ഭാഗീകമായി തകർന്നു.ജുനൈദിൻ്റെ മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.”









