web analytics

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുവന്താനം (ഇടുക്കി)∙ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ഇന്നു പുലർച്ചെയാണ് സംഭവം.

വാഹനത്തിൽ നാലുപേർ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരുക്കില്ല. കൊല്ലം പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് തീപിടിച്ചത്.

പീരുമേട്ടിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.

ഇന്നും മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ഇന്നു കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്നും അറിയിപ്പുണ്ട് അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ അഞ്ചു പേർ മരിച്ചു. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം കോഴിക്കോട്:...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

രാജ്യത്ത് ഗവർണർമാരുടെ വമ്പൻ അഴിച്ചുപണി: ആരിഫ് മുഹമ്മദ് ഖാൻ പുറത്ത്; തമിഴ്‌നാടിന്റെ ചുമതല കേരള ഗവർണർക്ക്

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ നിർണ്ണായകമായ അഴിച്ചുപണി പ്രഖ്യാപിച്ച്...

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന’

രണ്ടര വർഷത്തിന് ശേഷം പുതിയ OTT പ്ലാറ്റ്‌ഫോമിൽ ‘ലാ ടൊമാറ്റിന' ജോയ് മാത്യു,...

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ പത്തനംതിട്ട:...

Related Articles

Popular Categories

spot_imgspot_img