ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തേനിയില്‍ പെരിയകുളത്ത് വെച്ച് മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. (Car and mini bus collide in Theni; Three Malayalees died)
ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു.
മിനി ബസില്‍ 18ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം,തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി പറയും; സുരക്ഷ ശക്തമാക്കി പോലീസ്