കണ്ണൂർ: കണ്ണൂരിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് അപകടം നടന്നത്. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്.
അമ്മൂമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുഞ്ഞിനെയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കണ്ണൂരില്‍ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചതായി പരാതി
കണ്ണൂര്‍: കണ്ണൂരിൽ പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചെന്ന് പരാതി. കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം നടന്നത്.
ഡിസിസി അംഗം പ്രഭാകരൻ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മർദിച്ചെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിട്ടുണ്ട്.