മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ മൂന്നാം തോൽവിയിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യ. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദ്ദിക്കിന്റെ പ്രതികരണം. ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റൺസ് നേടണമായിരുന്നു. മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മുൻ നിര ബാറ്റർമാരുടെ പ്രകടനം മോശമായെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു.
മത്സരത്തിൽ ഒരു ഘട്ടത്തിൽ നാലിന് 20 എന്ന് മുംബൈ തകർന്നിരുന്നു. നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ നേടിയ 34 റൺസും തിലക് വർമ്മ നേടിയ 32 റൺസുമാണ് മുംബൈയെ 100 കടത്തിയത്. എന്നാൽ റിയാൻ പരാഗിന്റെ അർദ്ധ സെഞ്ച്വറിയിൽ രാജസ്ഥാൻ അനായാസം വിജയം നേടുകയായിരുന്നു. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയം ഏറ്റു വാങ്ങിയത് മുംബൈ ആരാധകരെ കടുത്ത നിരാശയിലാക്കി.
Read Also: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു