മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ്രതീക്ഷയോടെ മുനമ്പം നിവാസികൾ

മുനമ്പം ഭൂമി വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്. മുനമ്പം നിവാസികൾ മാത്രമല്ല മലയാളികൾ മുഴുവനും വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തെ നോക്കിക്കാണുന്നത്. ജനാധിപത്യ രീതിയിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് മുനമ്പത്തെ പ്രദേശവാസികൾ പറയുന്നത്. മുനമ്പം ഭൂമി തർക്കത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവയ്ക്കാനാണ് സാധ്യത.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണനയിലാണെന്നാണ് വിവരം. വിവാദ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും സർവക്ഷിയോഗത്തിൽ ചർച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. അന്തിമതീരുമാനം ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാൽപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്. ഫാറൂഖ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രൈബ്യൂണൽ പരിഗണിക്കുക. ജ‍ഡ്ജി രാജൻ തട്ടിലാണ് കേസ് പരിഗണിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img