കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് പുറപ്പെട്ട ബസിലാണ് സംഭവം. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബസ് സഹിതം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വിനോദയാത്രയ്ക്കിടെ ബംഗളൂരുവിൽ കാണാതായ മലയാളിയെ കണ്ടെത്തി
ബംഗളൂരു: വിനോദയാത്രയ്ക്കായി കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാണാതായ മലയാളി വയോധികനെ കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂരിലെ ‘തീരം’ കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കം പാറയിലെ പാറവളപ്പിൽ ബാലൻ ചെട്ട്യാരെയാണ് ബംഗളൂരുവിൽ നിന്നുതന്നെ കണ്ടെത്തിയത്.
വളന്റിയർമാരടക്കം 29 അംഗങ്ങളടങ്ങുന്ന സംഘം ഫെബ്രുവരി 27ന് പുലർച്ചയാണ് കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) ബംഗളൂരുവിലെത്തിയത്. എന്നാൽ, ബാലൻ ചെട്ട്യാരെ ട്രെയിനിൽവെച്ച് കാണാതാവുകയായിരുന്നു.