web analytics

പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല…

ശക്തമായ നെഞ്ചുവേദനയെ തുടർന്ന് കാനഡയിലെ ആശുപത്രിയിൽ കാത്തിരുന്നത് എട്ട് മണിക്കൂർ; ഇന്ത്യക്കാരന് ദാരുണാന്ത്യം

പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല…

കാനഡ: ശക്തമായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചിട്ടും എട്ട് മണിക്കൂറിലധികം ചികിത്സ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്ന ഇന്ത്യക്കാരന് ദാരുണാന്ത്യം.

കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തിരിക്കവെയാണ് 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാർ മരിച്ചത്.

ഡിസംബർ 22ന് ജോലി സ്ഥലത്ത് വെച്ചാണ് പ്രശാന്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അത്യാഹിത വിഭാഗത്തിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു.

ഈ സമയത്ത് ‘പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല’ എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.

വേദന അതിരൂക്ഷമാണെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും ആശുപത്രി ജീവനക്കാർ കാര്യമായ ചികിത്സ നൽകിയില്ലെന്നും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി വീണ്ടും കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കിൽ പ്രശാന്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഭാര്യ പറയുന്നു.

ആശുപത്രിയിൽ നേരിട്ട അവഗണനയും നിസ്സഹകരണവും വിശദീകരിച്ചുകൊണ്ട് പ്രശാന്തിന്റെ ഭാര്യ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മൂന്ന്, പത്ത്, പതിനാലു വയസ്സുള്ള മൂന്ന് കുട്ടികളുടെ അച്ഛനായിരുന്നു പ്രശാന്ത് ശ്രീകുമാർ.

സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതർ കുടുംബത്തിനും സുഹൃത്തുകൾക്കും അനുശോചനം അറിയിച്ചു.

എന്നാൽ കാനഡയിലെ ആരോഗ്യ സംവിധാനത്തിലെ വൈകിപ്പിക്കൽവും അടിയന്തര വിഭാഗങ്ങളിലെ തിരക്കുമെല്ലാം വീണ്ടും ചർച്ചയാകുകയാണ് ഈ മരണത്തോടെ.

English Summary

An Indian-origin man, Prashant Sreekumar (44), died after waiting for over eight hours with severe chest pain outside the emergency department of Grey Nuns Community Hospital in Edmonton, Canada. Despite repeatedly complaining of intense pain, he was allegedly given only basic painkillers and asked to wait. His wife has accused hospital authorities of negligence, and her video detailing the incident has gone viral, sparking outrage and renewed debate over delays in Canada’s healthcare system.

canada-hospital-delay-indian-man-dies-after-waiting-eight-hours

canada news, indian diaspora, hospital negligence, emergency care, healthcare crisis, edmonton, prashant sreekumar

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img